BJP Tamil Nadu Vice-President Khushbu Sundar in thrissur  
Kerala

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്ക് കഴിയും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരില്‍ താരപ്രഭ. തെന്നിന്ത്യന്‍ സൂപ്പര്‍ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറാണ് തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങിയത്. സിനിമാതാരവും ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷയുമായ ഖുശ്ബു സുന്ദര്‍ തൃശൂരില്‍ മഹിളാ റാലിയിലും റോഡ് ഷോയിലും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു ഖുശ്ബുവിന്റെ തൃശൂരിലെ പ്രസംഗം. കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നും എല്‍ഡിഎഫ് ജയിക്കുമെന്ന് പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്നും അവര്‍ പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്ക് കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച റോഡ് ഷോ തൃശൂര്‍ കോര്‍പ്പറേഷന്‍ മുമ്പിലാണ് സമാപിച്ചത്. കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും ഖുശ്ബു പങ്കുവച്ചു.

BJP Tamil Nadu Vice-President Khushbu Sundar in thrissur for Local Body Election Campaign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു രൂപയ്ക്ക് ഷൂ!' ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

'വ്യോമ പാത അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗിക്കുക'; ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് അറിയിപ്പ്

പഴം കഴിച്ച പിന്നാലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

'അജുവിന് എന്നും മെസേജ് അയക്കും, ഒരിക്കലും മറുപടി തന്നിട്ടില്ല'; കള്ളുകുടിയും മറ്റുമായി ജീവിതം അലമ്പായ സമയം; ഭഗത് മാനുവല്‍ പറയുന്നു

'ലോകത്തെ മനോഹരമാക്കുന്ന സ്ത്രീകൾക്ക്' നേരാം സ്നേഹാശംസകൾ

SCROLL FOR NEXT