കെ സുരേന്ദ്രന്‍ 
Kerala

കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നെന്ന് ആരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

തൃശൂര്‍ പോലീസ് ക്ലബിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കളെ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി വേട്ടയാടുന്നുവെന്നു ആരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശൂര്‍ പോലീസ് ക്ലബിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. 

തൃശ്ശൂര്‍ ജില്ലയിലെ 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല തെളിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യ പ്രകാരമാണ് അന്വേഷണം മുൻപോട്ട് പോകുന്നതെന്നാണ് ബിജെപിയുടെ ആരോപണം. വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

ബിജെപി ജില്ല സെക്രട്ടറി ഉല്ലാസ് ബാബുവില്‍ നിന്ന് കൊടകര കുഴല്‍ പണ കേസില്‍ അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും. പോലീസ് ക്ലബ്ബില്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഹാജരാകണം എന്നു അന്വേഷണ സംഘം ഉല്ലസിനോട് നിർദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

ഓർമകളിലെ ആ 'അമ്മാവൻ ബസ്' വീണ്ടും! വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

SCROLL FOR NEXT