മന്ത്രി മുഹമ്മദ് റിയാസ്‌ 
Kerala

മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത മുണ്ടുരിഞ്ഞ് പ്രതിഷേധം; മാമാ ബസാര്‍ സ്വദേശി അറസ്റ്റില്‍

ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. മാമാ ബസാര്‍ സ്വദേശി ബഷീറാണ് മുണ്ടുരിഞ്ഞ് പ്രതിഷേധിച്ചത്. 

ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 'ലെവല്‍ ക്രോസുകള്‍ ഇല്ലാത്ത കേരളം' പദ്ധതിയിലാണ് ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

സംസ്ഥാനത്ത് ഇപ്പോള്‍ 13 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് നടക്കുകയാണ്. ഇതില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയില്‍വേ മേല്‍പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

'എഐ ടൂളുകള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി'; സൈനികന്റെ ഭാര്യക്കെതിരെ കേസ്

സച്ചിൻ ബേബിക്ക് സെഞ്ച്വറി, ക്രീസിൽ അസ്ഹറുദ്ദീൻ! പൊരുതിക്കയറി കേരളം

1 റൺ, ക്ലീൻ ബൗൾഡ്... ​ഗിൽ എന്താണ് കാണിക്കുന്നത്! (വിഡിയോ)

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ