Kerala PSC  file
Kerala

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് തിരിച്ചടി. ഈ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകള്‍ അടിയന്തരമായി പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകള്‍ പരസ്യപ്പെടുത്താനുള്ള കമ്മീഷന്റെ നിര്‍ദേശം.

ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കും ഉത്തരക്കടലാസുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നു. ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്‌പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു.

ഇരുനൂറിലേറെപ്പേരാണ് പരീക്ഷയെഴുതിയത്. ഒന്‍പതുമുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക 2025 മെയ് മാസം പ്രസിദ്ധീകരിച്ചു. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിങ് കോഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശുപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്‍കി. ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്‍ത്തകരാണെന്നാണ് ആരോപണം.

Blow to Kerala PSC: RTI Commission Orders Release of Planning Board Exam Records

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

ഇത്തിഹാദ് റെയിലിൽ ഈ തെറ്റുകൾ ചെയ്താൽ പോക്കറ്റ് കാലിയാകും; 10,000 ദിർഹം വരെ പിഴ

'പഹല്‍ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചു': മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി

അമല-ജൂബിലി മെഡിക്കൽ കോളജ് സമരം: ശമ്പളവർധനയില്ല; രാപ്പകൽ സമരവുമായി യുഎൻഎ

കരുത്തിന്റെ പര്യായം, ഭാരംകയറ്റി ഏത് മലയും കയറും; ഒമ്പതാം തലമുറ ഹൈലക്‌സ് ജൂലൈ 28ന് ഇന്ത്യന്‍ വിപണിയില്‍