Blue Ration Rice വിഡിയോ സ്ക്രീൻഷോട്ട്
Kerala

എന്നാലും ഇതെങ്ങനെ...; റേഷനരി വേവിച്ചപ്പോൾ കിട്ടിയത് നീലച്ചോറ്, അമ്പരപ്പിൽ നാട്ടുകാർ- വിഡിയോ

ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയില്‍ നിന്നും നീലച്ചോറ് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അരി വേവിച്ചാൽ പൊതുവേ വെള്ള നിറത്തിലുള്ള ചോറ് ആണല്ലോ കിട്ടുന്നത്. എന്നാൽ ചാലക്കുടിയിലെ ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ് ആണ്. ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയില്‍ നിന്നും നീലച്ചോറ് ലഭിച്ചത്.

നീല നിറത്തിലെ ചോറ് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ. വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നും അരി വാങ്ങിയവര്‍ക്കാണ് നീല നിറത്തിലെ ചോറ് ലഭിച്ചത്.

ഉച്ചയ്ക്ക് വച്ച ചോറ് വൈകുന്നേരമായപ്പോഴേക്കും നീലനിറമായി മാറി. വിവരമറിഞ്ഞ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരി പരിശോധനക്കായി കൊണ്ടുപോയി.

Blue coloured Ration rice in chalakkudy video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ തുറക്കുന്നു; അടക്കം ചെയ്തത് 6 വർഷം മുൻപ് കാണാതായ സിജോയെയോ?

'അറിഞ്ഞില്ല, അത് നമ്മുടെ അവസാന കൂടിക്കാഴ്ചയാണെന്ന്'; അച്ഛന്റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സ്വപ്‌ന ട്രീസ

ലഖ്‌നൗവിലെ തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

'വെള്ളാപ്പള്ളി പ്രീണനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്; നിയമത്തെ വെല്ലുവിളിക്കുന്നു'; മഹേശന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് ..

കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ചിലും വനിതാ-ശിശു ആശുപത്രിയിലും തൊഴിലവസരം; അഭിമുഖം ജൂൺ 24 മുതൽ