13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി  വിഡിയോ ദൃശ്യം
Kerala

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായില്‍ മരിച്ച പ്രവാസി മലയാളി തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. നാളെ രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാളെ രാവിലെ ആറ് മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം കൊണ്ടുപോകും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും.

ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT