ഡോക്ടര്‍ ഉല്ലാസ് 
Kerala

സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി 

പിറവം മാമലശേരി പയ്യാറ്റില്‍ കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിറവം മാമലശേരി പയ്യാറ്റില്‍ കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍ മുല്ലമല (42) ആണ് മരിച്ചത്. 

സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഉല്ലാസ്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പുഴയോരത്ത് എത്തിയത്. മണല്‍പ്പരപ്പില്‍ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്നവര്‍ കൈ നീട്ടിയെങ്കിലും ഡോക്ടര്‍ മുങ്ങിപ്പോയി. പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT