ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം 
Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി; പൊലീസ് പരിശോധന

പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനും ബോംബ് ഭീഷണി. പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് രാവിലെ ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി.

നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്. വൈകീട്ടോടെ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുക്ഷേത്രങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒരേ ആള്‍ തന്നെയാണ് സമാനമായ വ്യാജ ബോംബ് ഭീഷണി സന്ദേസം അയക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Bomb threats have been made to the Sree Padmanabhaswamy Temple and the Attukal Devi Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT