പ്രതീകാത്മക ചിത്രം 
Kerala

അടുത്തുള്ള പറമ്പില്‍ മറ്റൊരു കുഴല്‍ക്കിണര്‍ കുത്തി; ക്ഷേത്രത്തിന്റെ കിണര്‍ നിറഞ്ഞൊഴുകുന്നു

നടുവില്‍ തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുഴല്‍ക്കിണര്‍ നിറഞ്ഞൊഴുകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നടുവില്‍ തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുഴല്‍ക്കിണര്‍ നിറഞ്ഞൊഴുകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഊട്ടുപുരയോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത്.

കാലങ്ങളായി മോട്ടോര്‍ ഉപയോഗിച്ചാണ് നടുവില്‍ തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേര്‍ന്ന കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേര്‍ന്ന കുഴല്‍ക്കിണര്‍ നിറഞ്ഞൊഴുകുകയാണ്.

അമ്പത് മീറ്ററിനപ്പുറം തൊട്ടടുത്തുള്ള പറമ്പില്‍ മറ്റൊരു കുഴല്‍ കിണര്‍ കുത്തിയതോടെയാണ് ക്ഷേത്ര വളപ്പിലെ കിണര്‍ നിറഞ്ഞൊഴുകി തുടങ്ങിയത്. ഇപ്പോള്‍ എല്ലാ സമയവും നിലയക്കാതെ ഒരേ അളവില്‍ കിണറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി