തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ്  
Kerala

തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി, പുറത്തെടുത്തു; 10 മാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കള്‍ ആദ്യം എത്തിച്ചത്. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തൊണ്ടയില്‍ പൂര്‍ണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്‌നേഹ, ഡോ. സയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അതീവ ശ്രദ്ധയോടെയുള്ള നീണ്ട പരിശ്രമത്തിനൊടുവില്‍ കുപ്പിയുടെ മൂടി തൊണ്ടയില്‍ നിന്നും പുറത്തെടുത്തതോടെയാണ് കുരുന്നിന്റെ ശ്വാസം നേരെ വീണത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ കുട്ടികളുടെ കൈകളില്‍ അവരുടെ വായില്‍ കൊള്ളുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ യാതൊരു കാരണവശാലും നല്‍കരുതെന്ന് ഡോ. ഷാനവാസ് കര്‍ശന മുന്നറിയിപ്പും നല്‍കി.

Bottle cap stuck in throat, removed; 10-month-old baby given new life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം

'ടാറ്റ സിംഗൂരിലേക്ക് മടങ്ങിവരണം'; സ്വാഗതം ചെയ്ത് ബിജെപി, പശ്ചിമ ബംഗാളിനെ നിക്ഷേപ സൗഹൃദമാക്കി മാറ്റാന്‍ പുതു തന്ത്രം

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

ആശ്വസിപ്പിക്കലും തലോടലും 'വാട്സ്ആപ്പി'ലൂടെ, പുതിയ ഭീഷണിയായി 'സ്കിൻ ഹം​ഗർ', ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു

SCROLL FOR NEXT