boy was killed by a tiger in Valparai  special arrangement
Kerala

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു പുലിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂണിലും വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് അന്ന് പുലി പിടിച്ചത്. ഒരു രാത്രി പിന്നിട്ട ശേഷമായിരുന്നു ഭാതിഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

A seven-year-old boy was killed by a tiger in Valparai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT