സി കെ ജാനു, പ്രസീത അഴീക്കോട്, കെ സുരേന്ദ്രന്‍ / ഫയല്‍ 
Kerala

ജാനുവിന് കോഴ : കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്

കൊച്ചി  സ്റ്റുഡിയോയില്‍ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജാനുവിന്റെ പാര്‍ട്ടിയായ ജെആര്‍പിയുടെ നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്. 

സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്. ഇതിനായി ഇരുവരും ഒക്ടോബര്‍ 11 ന് കൊച്ചിയിലെത്തി ശബ്ദ സാംപിള്‍ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. പ്രസീത അഴീക്കോട് മുഖ്യ സാക്ഷിയുമാണ്.

സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ മല്‍സരിക്കാനായി ബിജെപി സി കെ ജാനുവിന് 35 ലക്ഷം രൂപ ബിജെപി കോഴയായി നല്‍കിയെന്നാണ് പ്രസീത ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായും ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ഗേണേഷുമായുമുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT