പ്രതീകാത്മക ചിത്രം 
Kerala

മുഹൂർത്തത്തിനു തൊട്ടു മുൻപ് ബ്യൂട്ടി പാർലറിൽ പോയി; വധു സുഹൃത്തിനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങി

തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാ​ഹം ആറ് മാസം മുൻപാണ് നിശ്ചയിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഹൂർത്തത്തിനു തൊട്ടു മുൻപ് വധു ഒളിച്ചോടിയതിനെ തുടർന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തിൽ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂർത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്. 

തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാ​ഹം ആറ് മാസം മുൻപാണ് നിശ്ചയിച്ചത്. വിവാ​ഹ ദിവസം ബ്യൂട്ടി പാർലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. 

യുവതിയുടെ മാതാപിതാക്കൾ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ ശാന്തമായി അവസാനിച്ചു. അതിഥികൾക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരു കൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT