ബിആർഎം ഷെഫീർ, വി ആർ അനൂപ് ഫെയ്സ്ബുക്ക്
Kerala

'ഒന്നുകില്‍ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ സര്‍ക്കാരിന് കവചം തീര്‍ക്കുക; കുമ്പിടി ആവണ്ട...'

കോൺ​ഗ്രസ് വക്താവ് വി ആർ അനൂപിനെതിരെ രൂക്ഷവിമർശനവുമായി ബിആർഎം ഷെഫീർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷെഫീര്‍. മുഖ്യമന്ത്രിയെ സംഘി ആക്കാന്‍ നടക്കുന്ന സിപിഎമ്മിന്റെ വാദം ഉന്നയിക്കുന്നവന്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും. ? സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്നും ബി ആര്‍എം ഷെഫീര്‍ ചോദിച്ചു.

ഇയാള്‍ക്ക് ചര്‍ച്ചയില്‍ ഇനി പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ എന്ത് അവകാശം?. നാളെ സിപിഎം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇയാളുടെ തന്നെ വാക്കുകള്‍ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക. കുമ്പിടി ആവണ്ട... ബി ആര്‍ എം ഷെഫീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ? ഇയാള്‍ എന്ത് സംഘടന പ്രവര്‍ത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാന്‍ പാര്‍ട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോള്‍ നേരത്തെ പല ചര്‍ച്ചകളിലും കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രമേ ഉള്ളു. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ KPCC യില്‍ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റില്‍ ആരും ഇല്ല.

ഞാന്‍ ഉള്‍പ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടി വി യില്‍ മുഖം വരാനുള്ള അവസരം പാര്‍ടി നല്‍കിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാല്‍ അത് തള്ളിപ്പറയാതെ പറ്റില്ല.

ഇയാള്‍ക്ക് ചര്‍ച്ചയില്‍ ഇനി പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാന്‍ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവന്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇയാളുടെ തന്നെ വാക്കുകള്‍ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകില്‍ വിമര്‍ശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാര്‍ട്ടിയില്‍ പറഞ്ഞ് സര്‍ക്കാരിന് കവചം തീര്‍ക്കുക. കുമ്പിടി ആവണ്ട...

BRM Shafeer levels sharp criticism against VR Anoop

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

'എന്റെ മോൻ മേജർ ആണോയെന്ന് ചോദിച്ചു; ഗൂ​ഗിൾ ചെയ്തു നോക്കിയപ്പോൾ അവൻ അതിശയിച്ചു പോയി'

'അർജന്റീന ലോക ചാംപ്യൻമാർ, മെസിക്ക് രണ്ടാം കിരീടം'; 2019ലും 2021ലും പ്രത്യക്ഷപ്പെട്ട അവിശ്വസനീയ പ്രവചനങ്ങൾ!

വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; കർശന നിർദ്ദേശവുമായി കളക്ടർ

'ഗാട്ട കുസ്തി 2’ വിജയ കുതിപ്പ് തുടരുന്നു; ചിത്രത്തിലെ 'ഹൗസ് ഹസ്ബൻഡ്' വിഡിയോ ഗാനം പുറത്ത്