ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

രാത്രി 7 മുതല്‍ പുലര്‍ച്ചെ 12:50 വരെ നിയന്ത്രിത തോതില്‍ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിയെന്ന് കെഎസ്ഇബി
Power cut
വൈദ്യുതി നിയന്ത്രണം പ്രതീകാത്മക ചിത്രം/ ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഇന്നലെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചു. ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു.

Power cut
'ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല'; കപ്പൽ നിർമ്മാണ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

എന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യത ശരാശരി 1 മുതല്‍ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 12:50 വരെ നിയന്ത്രിത തോതില്‍ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി എന്നും കെ എസ് ഇ ബി അറിയിച്ചു.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്ര നാള്‍ തുടരേണ്ടി വരുമെന്ന് വ്യക്തമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. കടുത്ത ചൂടും മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവും കാരണം ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബി അറിയിപ്പ്
കെഎസ്ഇബി അറിയിപ്പ്

കെഎസ്ഇബിയുടെ കുറിപ്പ് :

16.07.2026ന് സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് രാത്രി 07:00 മുതല്‍ 17.07.2026 പുലര്‍ച്ചെ 12:50 വരെ വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിക്കുകയും ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു.

ഈ സമയയളവില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യത ശരാശരി 1 മുതല്‍ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 12:50 വരെ നിയന്ത്രിത തോതില്‍ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി.

Power cut
പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റുകളിൽ ലഭ്യമായി
Power cut
രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം
Power cut
കെഎസ് യു പ്രസിഡന്റിനെ കണ്ടഭാവം നടിക്കാതെ മുഖ്യമന്ത്രി; സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക താൻ പഠിച്ച രാഷ്ട്രീയം: അലോഷ്യസ് സേവ്യർ
Summary

KSEB says power restrictions will continue today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com