അപകടത്തില്‍പ്പെട്ട ബസ്‌ 
Kerala

അമിത വേഗതയിലെത്തിയ ടിപ്പര്‍ ബസ്സിലിടിച്ചു; കോഴിക്കോട് പതിനഞ്ച് പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രിയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. രാവിലെ പത്തുമണിയോടെ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രിയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാവിലെ സമയമായതിനാല്‍ ബസില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു, പരിക്കേറ്റവരെ കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ട യാത്രക്കാരെ പുറത്തെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്