അശ്വന്ത് 
Kerala

പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മാപ്പിനിയിലെ ചോടോന്‍ വീട്ടില്‍ അശ്വന്ത് (25) ആണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.

സിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ അശ്വന്ത്, ബാലകൃഷ്ണന്‍-മിനി ദമ്പതികളുടെ മകനാണ്. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

CA Student Drowns After Being Swept Away in Payyavur River in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

ആന്‍സിക്ക് വെള്ളി, സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, തിങ്കളാഴ്ച മുതല്‍ ബാങ്ക് പണിമുടക്ക്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റോഡ് പരിശോധന റെക്കോർഡ് ചെയ്തു; യുവാവിന്റെ മുഖത്തടിച്ച് മന്ത്രി -VIDEO

'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി