Calicut University campus closed  file
Kerala

കാലിക്കറ്റ് സർവകലാശാല ക്യാംപസ് അടച്ചു; ഹോസ്റ്റലുകളിൽ നിന്നും മാറാൻ വിദ്യാർഥികൾക്ക് നിർദേശം

സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് സർവകലാശാല ക്യാംപസിനുള്ളിൽ സംഘർഷം ഉടലെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവ്വകലാശാല ക്യാംപസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഇന്നലെ ഉണ്ടായത്. റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.20 ലേറ പേർക്ക് പരിക്കേറ്റു.

Calicut University campus has been closed indefinitely. There will be no classes until further notice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്രിക വെക്കലുകള്‍ക്ക് കേരളം വഴങ്ങില്ല; കേന്ദ്രനടപടി അംഗീകരിക്കില്ല'; സിനിമ വിലക്കിനെതിരെ മുഖ്യമന്ത്രി

പിണറായിയില്‍ സ്‌ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

'ഞങ്ങളുടെ ഇമോഷൻസിനെ തൊട്ട് കളിക്കരുത്'; ധുരന്ധറിനെക്കുറിച്ച് ശ്രദ്ധ കപൂർ

രൂപ എങ്ങോട്ട്?, ആദ്യമായി 91ലേക്ക് കൂപ്പുകുത്തി; റെക്കോര്‍ഡ് താഴ്ചയില്‍

വല്ല ഏലിയന്‍സോ കൊറോണയോ വന്നാല്‍ മനുഷ്യന്‍ മതം വിട്ട് ഒന്നാകും, അത് കഴിഞ്ഞാല്‍ വീണ്ടും വേര്‍ തിരിയും: മീനാക്ഷി അനൂപ്

SCROLL FOR NEXT