പി ജയരാജനെ അനുകൂലിച്ച് ഫ്‌ലക്‌സ് 
Kerala

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രതിഷേധം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. കടമ്പൂര്‍ പഞ്ചായത്തിലെ ആഡൂരിലാണ് ബോര്‍ഡ് സ്ഥാപിച്ചത് പി ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്ന് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

'തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീര്‍ണ്ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കും' എന്ന പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വാചകവും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ഇന്ന് രാവിലെ അഴീക്കോട് മണ്ഡലത്തിലും ഇന്നലെ മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാടും പി. ജയരാജന്റെ ചിത്രമുള്ളഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോളയാട് പി ബി അംഗമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമര്‍ശിച്ചു കൊണ്ടാണ് ഇവിടെഫ്‌ളക്‌സ് ഉയര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളെ കൃത്യമായി പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. മുന്‍പും തിരിച്ചടികളില്‍ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ പരാജയമാണ് എല്‍ഡിഎഫ് നേരിട്ടത്. പാര്‍ട്ടി ഘടകങ്ങളെയും എല്‍ഡിഎഫ് ഘടകകക്ഷികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

'Call P Jayarajan, save the party...'; flexe board in Dharmadam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

കേരളം : പേരുമാറ്റ ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കും

'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31