പ്രതീകാത്മക ചിത്രം 
Kerala

പുതുവർഷം ആഘോഷിക്കാൻ പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തി: യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ എത്തിയ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറിൽ എത്തിയതായിരുന്നു ഇരുവരും. പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഞായറാഴ്ചയാണ് സനീഷ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം എത്തി പഴയ മൂന്നാറിലെ ലോഡ്ജിൽ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ യുവതിയാണ് കഴുത്തിൽ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച സനീഷ്. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൂന്നാർ എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും