ടിഎന്‍ പ്രതാപനെ വിജയിപ്പിക്കമെന്നഭ്യര്‍ഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് 
Kerala

പ്രതാപന്‍ തുടരും പ്രതാപത്തോടെ; തൃശൂരില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ചുവരെഴുത്ത്

പ്രതാപന്‍ തുടരും പ്രതാപത്തോടെ' എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

പ്രതാപന്‍ തുടരും പ്രതാപത്തോടെ' എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്‍ തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

'കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു' എന്നായിരുന്നു പ്രതാപന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT