ദീർഘകാല കരാർ റദ്ദാക്കലിനെതിരെ കേരളം  Representational Image
Kerala

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

മുതിര്‍ന്ന അഭിഭാഷകര്‍ കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്‍ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനം വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു. ഇതുവരെ സംസ്ഥാനത്തിന് 12, 570 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

വൈദ്യുതി റെഗുലേറ്ററി അപ്പലേറ്റ് ബോഡിയാണ് കരാര്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീലില്‍ സുപ്രീംകോടതി വാദം കേട്ടിരുന്നില്ല. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകര്‍ കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും.

Cancellation of long-term power purchase agreement: Supreme Court to consider Kerala's plea on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?

വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തോ? എങ്ങനെ തിരിച്ചറിയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്‍, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്‍

കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍