സനിറിനെ പിടികൂടിയപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ അയച്ചു; കുടുങ്ങി

കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ച യുവാവ് പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ച യുവാവ് പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 

വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവന്‍ ഹൗസില്‍ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഇതോടെയാണ് സനിര്‍ താമസിക്കുന്ന വണ്ടൂര്‍ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവു ചെടി വളര്‍ത്തുന്ന കാര്യം പുറത്തറിയുന്നത്.  എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT