അഞ്ച് കിലോയോളം കഞ്ചാവാണ് പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെടുത്തത് സ്പെഷ്യൽ അറേഞ്ച്മെന്റ്
Kerala

ശബരി എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ്; കണ്ടെത്തിയത് അഞ്ച് കിലോയോളം

അഞ്ച് കിലോയോളം കഞ്ചാവാണ് പൊതിഞ്ഞുകെട്ടിയ നിലയിൽ ശുചിമുറിക്കു സമീപത്തുനിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശബരി എക്‌സ്പ്രസിന്‍റെ ജനറല്‍ കമ്പാര്‍ട്ടുമെന്റിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. അഞ്ച് കിലോയോളം കഞ്ചാവാണ് പൊതിഞ്ഞുകെട്ടിയ നിലയിൽ ശുചിമുറിക്കു സമീപത്തുനിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതിവ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 4.753 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ശബരി എക്‌സ്പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു സമീപത്ത് പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു കഞ്ചാവ് കിടന്നിരുന്നത്.

ജിആര്‍പി എസ്‌ഐമാരായ തോമസ്, ജയകുമാര്‍, ആര്‍പിഎഫ് എസ്‌ഐ ഗീതുകൃഷ്ണന്‍, സിപിഒമാരായ അരുണ്‍കുമാര്‍, നിഷാദ്, ഹൈഡ് കോണ്‍സ്റ്റബിള്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT