jamal_muhammed 
Kerala

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട കൊട്ടാരക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആനാട് സ്വദേശി ജമാല്‍ മുഹമ്മദ് (68) ആണ് മരിച്ചത്. കൊട്ടാരക്കര വയയ്ക്കല്‍ എംസി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

പിന്നീട് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ഇടിച്ചു. തുടർന്ന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ