ഇടിച്ചു തെറിപ്പിച്ച കാർ/ ടിവി ദൃശ്യം 
Kerala

നടക്കാനിറങ്ങിയവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ആന്ധയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മരിച്ചത്. 

ആന്ധയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. നടക്കാനിറങ്ങിയ സുഹൃത്തുക്കളെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

താഴെ കുഴിയുള്ള ഭാഗത്തേക്ക് തെറിച്ചു വീണ ഇവരെ ആരും കണ്ടിരുന്നില്ല. അപകടത്തില്‍പ്പെട്ട കാറാണ് നാട്ടുകാര്‍ ആദ്യം കാണുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നീട് നേരം വെളുത്തപ്പോഴാണ് രണ്ടുപേരെ താഴെ ഭാഗത്ത് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

SCROLL FOR NEXT