അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ 
Kerala

സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി; ഡയാലിസിസ് രോഗി മരിച്ചു

ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുരേന്ദ്രന് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: വടകരയില്‍ കാര്‍ ബസില്‍ ഇടിച്ച് ഡയാലിസിസി രോഗി മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.

ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുരേന്ദ്രന് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ബസ്സിലിടിച്ച് കയറി കാര്‍ സമീപത്തെ ഹോട്ടലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Car Crashes into Bus Parked at Stop; Dialysis Patient Dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ '14 പോരാട്ടങ്ങള്‍' മിസ് ആക്കല്ലേ; ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ കിടിലന്‍ മത്സരങ്ങള്‍ ഇതാ

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

എച്ച്എസ്ടി, യുപിഎസ്ടി, പാർട്ട് ടൈം ട്യൂട്ടർ ഒഴിവുകൾ; ഇടുക്കിയിൽ ഹോം ഗാർഡ്

കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

'വയറ് ഫ്ലാറ്റ് ആയിരിക്കാൻ ആ​ഗ്ര​ഹിച്ചു, അതിനായി സ്വയം ദ്രോഹിക്കുമായിരുന്നു'; ഒരിക്കലും നിങ്ങൾ അങ്ങനെ ആകരുതെന്ന് തപ്സി

SCROLL FOR NEXT