അബ്ദുൽ റസാഖ്, Vaniampara Accident 
Kerala

വാണിയംപാറയിൽ ബസ് കാത്തു നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്; 22കാരൻ കസ്റ്റഡിയിൽ

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് അപകടം. അപകടത്തിനു പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖിനെ രക്ഷിക്കാനായില്ല.

തൃശൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ തൃശൂർ സ്വദേശി അമൽ (22)നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Vaniampara Road Accident: Speeding Car Hits Bus Waiters; 1 Killed, 3 Injured in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതൊക്കെ പഴയ സിനിമയിലെ നമ്പറല്ലേ!' ; ഭക്ഷണത്തിലെ പുഴുവിന് പിന്നില്‍ ഗൂഢാലോചന, നീച പ്രവൃത്തിയെന്ന് മന്ത്രി ഷംസുദ്ദീന്‍

ഒഡിഷയില്‍ എംഎല്‍എമാര്‍ക്ക് ശമ്പളം 3.45 ലക്ഷം, തെലങ്കാനയിലും മഹാരാഷ്ട്രയിലും 2 ലക്ഷത്തിനു മുകളില്‍; കേരളത്തില്‍ വര്‍ധന 8 വര്‍ഷത്തിനു ശേഷം

കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിന് പിന്നില്‍ വന്‍ റാക്കറ്റ്?, അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്

'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി