അപകടത്തില്‍പ്പെട്ട കാര്‍/ ടിവി ദൃശ്യം 
Kerala

ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂര്‍ സ്വദേശി രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകന്‍ സമര്‍ഥ് ( ആറു വയസ്സ്) എന്നിവരാണ് മരിച്ചത്. 

ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബണ്ടുറോഡില്‍ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ, കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

ഏകദേശം 20 മിനുട്ടോളം കാറിനകത്ത് യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിലുണ്ടായിരുന്ന ആറുപേരെയും നാട്ടുകാര്‍ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT