പാലത്തിലിടിച്ച് കാര്‍ കത്തിനശിച്ച നിലയില്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

കൊച്ചിയില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം, വാഹനം പാലത്തിലിടിച്ച് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.പനമ്പിള്ളി റോഡില്‍ നിന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തില്‍ വച്ചാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ പുറത്തേയ്ക്ക് ഓടിയത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

മത്സരയോട്ടത്തിനിടെ സംഭവിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ, മുന്നിലുള്ള ഒരു കാറിനെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചത്. ഇവിടെ സ്ഥിരമായി കാറുകളുടെ മത്സരയോട്ടം നടക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT