അയൂബ് 
Kerala

12 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കോഴിക്കോട്: ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സു പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ മൂഴിക്കല്‍ ചെലവൂര്‍ പാറങ്ങോട്ട് വീട്ടില്‍ പി അയൂബിനെ(58) ചേവായൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കേസില്‍ ഒളിവിലായിരുന്ന അയൂബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കോടതിക്കു മുന്‍പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

12 വയസ്സുകാരനെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ പീഡനത്തിനു ഇരയാക്കിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Caretaker of juvenile home arrested for molesting 12-year-old boy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍