കൂട്ടത്തല്ലിന്‍റെ വീഡിയോ സ്ക്രീന്‍ ഷോട്ട് 
Kerala

കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്

ഡിസിസി പ്രസിഡന്റിനെ കാണാനെത്തിയവരെ മർദ്ദിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവൻ കുര്യച്ചിറയ്ക്കെതിരെ കേസ്. തൃശൂർ ഡിസിസി ഓഫീസ് സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുയായി നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഡിസിസി പ്രസിഡന്റിനെ കാണാനെത്തിയവരെ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ സജീവൻ ഉൾപ്പെടെ എട്ട് പേരെ പ്രതി ചേർത്തു. സജീവനും അനുയായികളും മദ്യപിച്ചെത്തി അക്രമം നടത്തിയതായി ഡിസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ ജോസ് വള്ളൂരിനെതിരെയുള്ള പരാതിയിൽ കേസെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തടഞ്ഞു നിർത്തി കൈയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന സജീവൻ കുര്യച്ചിറയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ