വീഡിയോ സ്ക്രീൻ ഷോട്ട് 
Kerala

റോഡിൽ കിടന്ന് 'ഷോ': യുവതിയേയും സഹോദരനേയും അസഭ്യം പറഞ്ഞു; യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. 

നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മല്ലമ്പ്രകോണത്ത് വച്ചാണ് സംഭവമുണ്ടായത്. കുടുംബത്തെ വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. 

കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു