മദ്യപിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞു വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യം 
Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി; ലക്കുകെട്ട് പുഴയോരത്ത് കുഴഞ്ഞുവീണു; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്

സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ 25ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

ആദ്യം കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്‌കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പോലും മദ്യം നല്‍കിയിട്ടില്ലെന്നാണ് ബെവ്‌കോ ജീവനക്കാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT