പ്രതീകാത്മക ചിത്രം 
Kerala

അമിത വേഗതയിലെത്തിയ ടിപ്പറിടിച്ച് യുവാവ് മരിച്ച കേസ്; രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം ആകെ രണ്ടര കോടി രൂപയാണ് എതിർകക്ഷികൾ നൽകേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: അതിവേഗത്തിൽ അശ്രദ്ധയോടെ ഓടിച്ച ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. നടുവണ്ണൂർ സ്വദേശി ഫിറോസ് അൻസാരിയുടെ മരണത്തിലാണ് കുടുംബത്തിന് രണ്ടര കോടി നൽകാനുള്ള കോടതി ഉത്തരവ്. 2019 ഏപ്രിൽ 10ന് ഉണ്ടായ അപകടത്തിലാണ് ഫിറോസ് അൻസാരി മരിച്ചത്. 

2,04,97,800 രൂപ ഫി‌റോസിന്റെ കുടുംബത്തിന് നൽകാനാണ് കോഴിക്കോട് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജി കെ ഇ സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം ആകെ രണ്ടര കോടി രൂപയാണ് എതിർകക്ഷികൾ നൽകേണ്ടത്. ഫിറോസിന്റെ ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നൽകണം. 

ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അൻസാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ മരിച്ചത്. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം