തോമസ് കെ തോമസ്/ഫെയ്‌സ്ബുക്ക് 
Kerala

ജാതി അധിക്ഷേപം: തോമസ് കെ തോമസിന് എതിരായ പരാതി നല്‍കിയ വനിതാ നേതാവിന് എതിരെ കേസ്

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതി നല്‍കിയ എന്‍സിപി വനിത നേതാവിനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്


ഹരിപ്പാട്: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതി നല്‍കിയ എന്‍സിപി വനിത നേതാവിനെതിരെ കേസ്. നാഷനലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജിഷക്കെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. പരസ്യമായി ആക്ഷേപിച്ചെന്ന എംഎല്‍എയുടെ ഭാര്യ ഷെര്‍ളി തോമസിന്റെ പരാതിയിലാണ് നടപടി. ജിഷയുടെ പരാതിയില്‍ തോമസ് കെ തോമസിനും ഭാര്യ ഷെര്‍ളി തോമസിനുമെതിരെ നേരത്തേ കേസെടുത്തിരുന്നു.

ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. യോഗത്തില്‍ തോമസ് കെ തോമസും ഭാര്യയും പങ്കെടുത്തിരുന്നു.  യോഗത്തില്‍ ജിഷയും എംഎല്‍എയുടെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിഷയുടെ പരാതിയില്‍ തോമസ് കെ തോമസിനെ ഒന്നാം പ്രതിയായും ഭാര്യ ഷെര്‍ളി തോമസിനെ രണ്ടാംപ്രതിയാക്കിയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തു.

പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയും എംഎല്‍എ ചുമലില്‍ പിടിച്ച് തള്ളിയെന്നുമായിരുന്നു ജിഷയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും