census 2027  
Kerala

സെൻസെസ്; ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം; ചെയ്യേണ്ടത്

ഓൺലൈൻ പോർട്ടൽ വഴി സെൽഫ് എന്യുമറേഷൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ (സെൽഫ് എന്യുമറേഷൻ) അവസരം. ജൂൺ 16 മുതൽ 30 വരെ ഇത്തരത്തിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. സെൻസെസ് ഉദ്യോ​ഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്താനാണ് അവസരം.

ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. 15- 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

രജിസ്ട്രേഷൻ ഇങ്ങനെ

* se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക.

* ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളു. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒടിപി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.

* ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ പറ്റില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം റെഡ് മാർക്കർ ഉപയോ​ഗിച്ച് അടയാളപ്പെടുത്തുക.

* സെൻസെസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകിയാൽ 'എച്ച്' എന്നു തുടങ്ങുന്ന 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി (എസ്ഇഐഡി) ലഭിക്കും.

self enumeration: Register for census 2027 online between June 16 and June 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

ഭീതി വിതച്ച് വീണ്ടും എബോള വ്യാപനം; കോംഗോയില്‍ 65 മരണം, പുതിയ വകഭേദം?

കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

വിവാഹം കഴിച്ചാലോ, കന്യാസ്ത്രീ ആയാലോ സ്വത്ത് നഷ്ടമാകില്ല; വ്യവസ്ഥ നിയമവിരുദ്ധം; ഹൈക്കോടതി

ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളില്‍ കരിനിഴല്‍; തല്ലിയൊതുക്കി മിച്ചല്‍ മാര്‍ഷ്... നിക്കോളാസ് പൂരാന്‍

SCROLL FOR NEXT