നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
ടി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരവും വിജയിച്ച് പാകിസ്ഥാന്‍. 2024ലെ ലോകകപ്പില്‍ അട്ടിമറി നടത്തിയ യുഎസ്എയെ ഇത്തവണ അതാവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ സമ്മിതിച്ചില്ല. 32 റണ്‍സ് വിജയമാണ് പാകിസ്ഥാന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് കണ്ടെത്തി. യുഎസ്എയുടെ മറുപടി 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. സ്പിന്നർമാരുടെ മികവിലാണ് പാക് ജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates