മഴ തുടരും, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്  ഫയല്‍
Kerala

ആൻഡമാനിൽ ന്യൂനമർദ്ദം രൂപപ്പെടും; 'ദന' ചുഴലിക്കാറ്റാകും; മഴ തുടരും, യെല്ലോ അലർട്ട്

കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. . 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുകയെന്നാണ് വിലയിരുത്തൽ.

അതിനാൽ 'ദന' ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാ​ഗമായിട്ടുള്ള മഴ തുടരും. സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് ആയിരിക്കും.

കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

Today's Rashi Phalam may 16| ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും; പുതിയ ജോലിയിൽ പ്രവേശിക്കും

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

SCROLL FOR NEXT