ചാണ്ടി ഉമ്മന് പിസി വിഷ്ണുനാഥ് മധുരം നല്‍കുന്നു/ടിവി ദൃശ്യം 
Kerala

'ഇത് അപ്പയുടെ പതിമൂന്നാം വിജയം; മനസ്സില്‍ കണ്ട ചിത്രം പൂര്‍ത്തിയായി'

ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണിതെന്ന് ഫലം വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വിജയത്തിന് എല്ലാ പുതുപ്പള്ളിക്കാരോടും യുഡിഎഫ് നേതാക്കളോടും നന്ദി പറയുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസനത്തുടര്‍ച്ചയ്ക്കാണ് പുതുപ്പള്ളി വോട്ടു ചെയ്തത്. വികസനവും കരുതലുമായി അപ്പ 54 വര്‍ഷക്കാലം ഇവിടെയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി വരും ദിനങ്ങളില്‍ താനുണ്ടാവും. 

തെരഞ്ഞെടുപ്പു കഴിഞ്ഞു. തനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും ഇനി തന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതൊരാളുടെയും കൈയെത്തും ദൂരത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അതുപോലെ തന്നെ താനും ഇനി പുതുപ്പള്ളിയുടെ കൈയെത്തും ദൂരത്തുണ്ടാവും. അതിനു പാര്‍ട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്‌നമാവില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് പ്രചാരണത്തില്‍ തനിക്കു ലഭിച്ചത്. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും സഹോദരനും മകനുമൊക്കെയായിരുന്നു. കുടുംബാംഗത്തോടുള്ള സ്‌നേഹമാണ് തനിക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിജയമാണിത്. മനസ്സില്‍ കണ്ട ചിത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. 

ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടാവുക. അതൊരു വലിയ ഉത്തരവാദിത്വമാണ്. അതില്‍നിന്ന് ഒരുകാരണവശാലും ഒഴിഞ്ഞുമാറില്ല.  

ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. പ്രവര്‍ത്തകരെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT