ചാണ്ടി ഉമ്മന്‍ 
Kerala

പ്രതിഷേധം തുടര്‍ന്ന് ചാണ്ടി ഉമ്മന്‍; കെപിസിസി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു

പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടായിരുന്നെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് അടിച്ച് ചാണ്ടി ഉമ്മന്‍ . പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെയും ചാണ്ടി ഉമ്മന്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടായിരുന്നെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോണ്‍ പ്രശ്‌നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്റെ അഭിപ്രായം പാര്‍ട്ടിവിരുദ്ധമായിരുന്നില്ലെന്നും തന്നെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിന്‍ വാര്‍ക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞ ശേഷം പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.അതേസമയം ചാണ്ടി ഉമ്മന്റെ പരസ്യവിമര്‍ശനത്തില്‍ ഹൈക്കമാന്‍ നീരസം അറിയിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതായാണ് വിവരം.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ ജെനീഷ് വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോള്‍ ചാണ്ടിയുടെ പ്രതികരണം ഉണ്ടായത്. സംഘടനയ്ക്ക് വേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും പുനഃസംഘടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. തനിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. തന്റെ പിതാവിന്റെ ഓര്‍മദിനത്തില്‍ തന്നെ പുറത്താക്കിയത് ബോധപൂര്‍വം അപമാനിക്കാനായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Chandy Oommen (left the WhatsApp groups of the KPCC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT