ചാണ്ടി ഉമ്മന്‍ /Chandy Oommen ഫയല്‍
Kerala

'കെട്ടിട നിര്‍മാണത്തിന് തൃശൂര്‍ കാരനായ പണിക്കാരനെ കിട്ടി'; മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍

കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂരുകാരനായ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

വീടിന് വിള്ളല്‍ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തും, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെ കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Chandy Oommen mocks Minister K Rajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

സ്റ്റേജ് 4 കാന്‍സറിനെ തോല്‍പ്പിച്ച യുവതി, കൊന്നു സ്യൂട്ട്‌കേസിലാക്കി കാമുകന്‍; കാലിഫോര്‍ണിയയെ ഞെട്ടിച്ച കൊലപാതകം

ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍; ചരിത്രമെഴുതി സ്പേസ് എക്സ്

'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപനപരമായ പ്രസംഗം നടത്തി'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

അമ്പമ്പോ... ലോകകപ്പ് കാണാൻ പോയാൽ കീശ കീറും ഉറപ്പ്; 'ബിയർ' വേണ്ട, വില കേട്ട് 'ബോധം' കെടാം!

SCROLL FOR NEXT