അപകടം ഉണ്ടാക്കിയ കാർ ചിത്രം : എ സനേഷ് /എക്സ്പ്രസ്
Kerala

ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

ജഡ്ജിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പതിനാറുപേജുള്ള മറുപടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന വാദം പ്രോസിക്യൂഷനില്ല. ഈ സാഹചര്യത്തില്‍ കേസില്‍ പ്രതിയായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

ജഡ്ജിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പതിനാറുപേജുള്ള മറുപടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പതിനാലുപേജുള്ള മറുപടി അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമര്‍പ്പിച്ചിരുന്നു. എല്ലാ കേസിലും ഇത്തരത്തില്‍ എത്രപേര്‍ക്ക് എതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇത് എങ്ങനെയാണ് ഒരുപ്രത്യേക കേസ് ആകുന്നത്?. ഈ കേസില്‍ സര്‍ക്കാരിന് എന്താണ് ഇത്ര താത്പര്യം. സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പറയാനുള്ള കാരണമെന്നും കോടതി ചോദിച്ചു.

"പ്രതി തുടക്കം മുതൽ തന്നെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. നിങ്ങൾക്ക് എപ്പോഴൊക്കെ ആവശ്യമാണെങ്കിലും അയാൾ സഹകരിക്കും... കസ്റ്റഡിയിൽ വെച്ചുള്ള ചോദ്യം ചെയ്യൽ യഥാർത്ഥത്തിൽ ആവശ്യമാണെങ്കിൽ, ഞാൻ തീർച്ചയായും അയാൾക്ക് ജാമ്യം അനുവദിക്കില്ല. അയാൾ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്... തൻ്റെ അറിവോടെയല്ല വാഹനം എടുത്തതെന്നാണ് അയാൾ പറയുന്നത്... നിങ്ങൾക്ക് എന്താണ് വേണ്ടത്? നിങ്ങൾക്ക് അയാളെ ചോദ്യം ചെയ്യണമെന്നാണോ? അയാൾ ജയിലിൽ പോകണമെന്നാണോ? ഈ കോടതിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഒരു ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അയാൾ സഹകരിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്ന നിമിഷം നിങ്ങൾ ഇവിടെ വരൂ, ഞാൻ ജാമ്യം റദ്ദാക്കിക്കൊള്ളാം. കഴിഞ്ഞ ആറു മണിക്കൂർ ചോദ്യം ചെയ്യലിൽ അയാൾ സഹകരിച്ചില്ല എന്ന് പറയാൻ നിങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ?"

ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെങ്കില്‍ അത് നല്‍കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അതിന്റെ ആവശ്യമില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Cheranalloor Road Accident: Father of 17-Year-Old, a Judge, Granted Anticipatory Bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതിഫലം 7 കോടി കുറച്ച് സണ്‍റൈസേഴ്സ് താരം സൂപ്പര്‍ കിങ്സിലേക്ക്; 4 താരങ്ങളെ പരസ്പരം കൈമാറും

ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്

ചിത്തിര ആട്ട തിരുനാള്‍; ശബരിമല നട നാളെ തുറക്കും

ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)