കെജി ബിജു bribe 
Kerala

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല എംവിഐ കെജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഡ്രൈവിങ് സ്കൂൾ ഉടമയുടെ പക്കൽ നിന്നു 5,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വീട്ടിൽ നിന്നു പിടികൂടിയത്. വലിയ തോതിൽ പണം ആവശ്യപ്പെടുന്നതായി ഇയാൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നത്. റീടെസ്റ്റിനു വാഹനങ്ങളുമായി വരുന്നവരെ ഇയാൾ നിരന്തരം കാത്തു നിർത്തിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും പരാതികളുണ്ട്.

വാഹനം റീടെസ്റ്റ് ചെയ്യണമെങ്കിൽ ഏജന്റമാർ തലേ ദിവസം കൈക്കൂല് പണം ഇയാൾക്കു എത്തിച്ചു നൽകണം. പണം നൽകാത്തവരുടെ ടെസ്റ്റ് മുട്ടപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് പലരും പണം നൽകാൻ നിർബന്ധിതരാകുന്നത്. ഡ്രൈവിങ് ടെസ്റ്റിനു കമ്മീഷൻ ഇനത്തിലും ഇയാൾ പണം വാങ്ങുന്നതായി പരാതിയുണ്ടായിരുന്നു.

MVI, arrest, bribe: Motor Vehicle Department inspector arrested by vigilance in bribery incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രേഖകള്‍ എടുക്കാനായി പോയ മുറിയില്‍ നിന്ന് കേട്ടത് വെടിയൊച്ച ശബ്ദം; റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള സംഘം; മരണത്തിന് ഉത്തരവാദി 'ഐടി ഉദ്യോഗസ്ഥര്‍'

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം

കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കൊച്ചിയില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

SCROLL FOR NEXT