thantri kandaru rajeevaru 
Kerala

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

നാളെ ആന്‍ജിയോഗ്രാം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്കായി എത്തിച്ചതെന്ന് എസ്‌ഐടി വ്യക്തമാക്കി.

നാളെ അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കും. പരിശോധന നാളെ ആയതിനാൽ ഇന്ന് അദ്ദേഹം ആശുപത്രിയിൽ തുടരും. മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്. റിമാൻഡിലായി തൊട്ടടുത്ത ദിവസവും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഈ മാസം 3ന് പരിഗണിക്കും. പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.

chest pain: thantri kandaru rajeevaru admitted to the medical college

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: കേരളം 'തൂക്കി' യുഡിഎഫ്, ഇടതുവോട്ടുകളില്‍ വന്‍ ചോര്‍ച്ച

ലീഡ് തിരിച്ചുപിടിച്ച് പിണറായി; 3659 വോട്ടുകള്‍ക്ക് മുന്നില്‍

'ഫോൺ ഓഫ്, മനസ് ഓൺ'; കേരളത്തിൽ നിന്നും ഇപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ

തമിഴകത്ത് വിജയ് വിപ്ലവം: 109 സീറ്റുകളിൽ ടിവികെ മുന്നിൽ; സ്റ്റാലിനും ഉദയനിധിയും പിന്നിൽ; ഡിഎംകെ കൂടാരത്തിൽ വൻവീഴ്ച

'അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്': ഹരീഷ് പേരടി

SCROLL FOR NEXT