ചെട്ടിക്കുളങ്ങര ക്ഷേത്രം  ഫയല്‍
Kerala

മിഴിവേകി 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍; ചെട്ടികുളങ്ങര കുംഭഭരണി നാളെ

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം നാളെ. ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടങ്ങളും വിശ്വോത്തര കെട്ടുകാഴ്ചകളും നാളെ ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിക്കും.

16 കുടുംബങ്ങളില്‍ നിന്നെത്തുന്ന കുത്തിയോട്ട വഴിപാടുകാര്‍ രാവിലെ ഏഴ് മുതല്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചേരും. താലപ്പൊലി, വാദ്യമേളങ്ങള്‍, കരകം തുടങ്ങിയവ ഘോഷയാത്രയ്ക്ക് അകമ്പടിയായി ഉണ്ടാവും. ദേവിയുടെ തിരുനടയില്‍ കുത്തിയോട്ട ബാലന്മാര്‍ നാലുപാദം ചുവടുവയ്ക്കും. തുടര്‍ന്ന്, വഴിപാടുകാരുടെ സാന്നിധ്യത്തില്‍ കുത്തിയോട്ട സമര്‍പ്പണം. കുത്തിയോട്ട വരവുകള്‍ 12 മണിയോടെ സമാപിക്കും.

ഉച്ചയ്ക്ക് ശേഷമാണ് 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളുടെ വരവ്. ഈരേഴതെക്ക് (കുതിര), ഈരേഴവടക്ക് (കുതിര), കൈത തെക്ക് (കുതിര), കൈതവടക്ക് (കുതിര), കണ്ണമംഗലം തെക്ക് (തേര്), കണ്ണമംഗലം വടക്ക് (തേര്), പേള (കുതിര), കടവൂര്‍ (തേര്), ആഞ്ഞിലിപ്ര (തേര്), മറ്റം വടക്ക് (ഭീമസേനന്‍), മറ്റം തെക്ക് (പാഞ്ചാലിസമേതനായ ഹനുമാന്‍), മേനാമ്പള്ളി (തേര്), നടയ്ക്കാവ് (കുതിര) കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഉച്ചക്ക് 2.30ന് കുതിരച്ചുവടികളില്‍ നിന്ന് ആരംഭിക്കുന്ന കെട്ടുകാഴ്ചകള്‍ നാലരയോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ ഇറങ്ങുന്നത്. പുലര്‍ച്ചെ മൂന്നിന് ഭഗവതി ജീവതയില്‍ എഴുന്നെള്ളി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്ക് മുന്‍പിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്ക് മുന്നിലെത്തി കരക്കാരെയും ഭക്തലക്ഷങ്ങളെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങും.

chettikulangara kumbhabharani festival monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

'60 വര്‍ഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും, വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും'; നന്ദി പറഞ്ഞ് സന്ദീപ് വാര്യര്‍

16 മുതല്‍ 18 വരെ പാര്‍ലമെന്റില്‍ ഉണ്ടാവണം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ

SCROLL FOR NEXT