ഫയല്‍ ചിത്രം 
Kerala

'അതെല്ലാം ചീറ്റിപ്പോയില്ലേ'- മന്ത്രി എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി

'അതെല്ലാം ചീറ്റിപ്പോയില്ലേ'- മന്ത്രി എകെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം ചീറ്റിപ്പോയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

'അതെല്ലാം ചീറ്റിപ്പോയില്ലേ. അസംബ്ലിയിലെ കാര്യങ്ങൾ നിങ്ങൾ എല്ലാവരും കേട്ടതല്ലേ. എല്ലാം ചീറ്റിപ്പോയില്ലേ'- മുഖ്യമന്ത്രി ചോദിച്ചു. വാർത്താ സമ്മേളനത്തിൽ ശശീന്ദ്രനെതിരേ ഉയർന്ന ആരോപണത്തെ കുറിച്ചുളള മാധ്യമ പ്രവർത്തരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പാർട്ടിക്കാർ തമ്മിലുളള പ്രശ്‌നം പരിഹരിക്കാൻ മന്ത്രി ഇടപെട്ടുവെന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. 

മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശശീന്ദ്രൻ കഴിഞ്ഞ ദിവസം ക്ലിഫ്ഹൗസിലെത്തിയിരുന്നു.  മറ്റൊരുതരത്തിലും യുവതി നൽകിയ പരാതിയിൽ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ശശീന്ദ്രൻ ഇടപെട്ടത് പെൺകുട്ടിയെ അപമാനിച്ചുവെന്ന പരാതിയിലല്ല പാർട്ടി പ്രശ്‌നങ്ങളിലാണെന്ന വാദമാണ് എൻസിപി ഉയർത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT