അബ്ദുൾ ജബ്ബാർ 
Kerala

കൃത്രിമക്കാൽ നൽകും; അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. കൃത്രിമക്കാൽ നൽകാൻ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.

വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദന വന്നതോടെയാണ് ജൂലൈ 26ന് ജബ്ബാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വേദനസംഹാരികളും കുത്തിവെയ്പ്പും നൽകിയ ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. വേദന കുറയാതിരുന്നതിനാൽ വീണ്ടും ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോൾ, രക്തയോട്ടം നിലച്ചെന്നും കാൽ മുറിച്ചു മാറ്റണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു.

തുടർന്ന് അബ്ദുൾ ജബ്ബാറിന്റെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സാപിഴവ് കാരണമാണ് കാൽ മുറിക്കേണ്ടിവന്നതെന്നും, കുറ്റക്കാരായ ഡോക്ടർമാർക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുൾ ജബ്ബാർ, പറവൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അബ്ദുൾ ജബ്ബാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

Chief Minister VD Satheesan offers assistance to Abdul Jabbar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

സൈലന്‍സറില്‍ അനധികൃത മാറ്റം; അമിത ശബ്ദത്തില്‍ പാഞ്ഞ ബിഎംഡബ്ല്യു കാര്‍ കസ്റ്റഡിയില്‍

'ലാൽസലാം സഖാക്കളേ.. കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വളർന്നവരാണേ'; ഷുക്കൂർ വധക്കേസ് പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ

'രാമായണ' തരംഗത്തിന് പിന്നാലെ പ്രധാനമന്ത്രിയും ജടായുപ്പാറയിലേക്ക്; സന്ദര്‍ശനം ഉടനെന്ന് സുരേഷ് ഗോപി

'നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും; സര്‍ക്കാര്‍ ഷുക്കൂറിന്റെ കുടുംബത്തിനൊപ്പം'