'ലാൽസലാം സഖാക്കളേ.. കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വളർന്നവരാണേ'; ഷുക്കൂർ വധക്കേസ് പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ

എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും
Ariyil Shukoor Murder case
സിപിഎം പ്രവര്‍ത്തകരെ പ്രത്യഭിവാദ്യം ചെയ്യുന്ന പ്രതി
Edited By:
Updated on: 
1 min read

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മുദ്രാവാക്യം വിളികളോടെ അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ. കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകാനായി പൊലീസ് ബസിലേക്ക് കയറ്റുമ്പോഴായിരുന്നു സിപിഎം പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.

Ariyil Shukoor Murder case
'നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും; സര്‍ക്കാര്‍ ഷുക്കൂറിന്റെ കുടുംബത്തിനൊപ്പം'

'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല. ജയിലറ കണ്ട് വളർന്നവരാണേ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. പ്രതികൾ മുഷ്ടി ചുരുട്ടി സിപിഎം പ്രവർത്തകരെ പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു.

എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ എഴു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം വിധിച്ചത്.

Ariyil Shukoor Murder case
അഭിറാമിനെ തേങ്ങ കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തി; കൗണ്‍സിലിങ്ങില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
Ariyil Shukoor Murder case
പ്രണയത്തിന് തടസ്സം: ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നകേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ
Summary

CPM workers salute to the accused in the Ariyil Shukoor murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER