'നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും; സര്‍ക്കാര്‍ ഷുക്കൂറിന്റെ കുടുംബത്തിനൊപ്പം'

'സിപിഎം നേതാക്കള്‍ക്ക് ഗൂഡാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണ്'
Ariyil Shukoor, V D Satheesan
അരിയിൽ ഷുക്കൂർ, വിഡി സതീശൻ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കള്‍ക്ക് ഗൂഡാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണ്. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ariyil Shukoor, V D Satheesan
ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പകര്‍പ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കും. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും.

സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിദമായ ഉദാഹരണമാണിത്. നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Ariyil Shukoor, V D Satheesan
പ്രണയത്തിന് തടസ്സം: ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നകേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ
Ariyil Shukoor, V D Satheesan
സ്വത്ത് തര്‍ക്കം: അമ്മയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍
Summary

Chief Minister V.D. Satheesan says that murder of Ariyil Shukoor was one of the brutal killings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER